അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം: രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

Posted on: July 23, 2014 8:43 pm | Last updated: July 23, 2014 at 11:53 pm

two-indians-among-five-foreign-guards-killed-in-attack-in-kabul

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം കല്ലറ കവിക്കാട് വേങ്ങശ്ശേരിയില്‍ പൊന്നപ്പന്‍, കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമേരിക്കന്‍ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി ജോലി നോക്കുകയായിരുന്നു ഇവര്‍. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ ആകെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.