Connect with us

Palakkad

ഖാദി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന്

Published

|

Last Updated

പാലക്കാട്: ഖാദി മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ പ്രതീകമാണെന്നും അത് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്രയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതുകൊണ്ട് ഖാദിയേയും അത് ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്തേയും സംരക്ഷിച്ചു നിര്‍ത്തുക എന്നത് ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഖാദി ബോര്‍ഡിന്റെ നവീകരിച്ച എ സി ഷോറൂം ജില്ലാ ഖാദിഗ്രാമവ്യവസായ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഖാദിയുടെ സാധ്യതകളെ എല്ലാവരും ആശങ്കയോടെയാണ് കാണുന്നത്. ആധുനിക കാലത്ത് മറ്റ് വസ്ത്രധാരണത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന ഖാദിയുടെ മൂല്യങ്ങള്‍ നമുക്ക് കണ്ടില്ലെന്നുനടിക്കാന്‍ കഴിയില്ല. ഖാദിക്കും അതിനോടനുബന്ധിച്ച പ്രസ്ഥാനങ്ങള്‍ക്കും എല്ലാ നിലയിലും ഗവണ്‍മെന്റ് പ്രോത്സാഹനം നല്‍കും. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും അമിതഭാരം കുറയ്ക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഖാദി ഗ്രാമവ്യവസായ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, മലബാര്‍ സിമെന്റ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ സി വി ബാലചന്ദ്രന്‍, ഖാദി ബോര്‍ഡ് മെമ്പര്‍മാരായ സി ചന്ദ്രന്‍, എ എസ് വേലായുധന്‍, ബാബുരാജ്, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് പെരുമ്പളളി, വാര്‍ഡ് കൗണ്‍സിലര്‍ സഹദേവന്‍, ഖാദി ബോര്‍ഡ് സെക്രട്ടറി പി ടി തോമസ് പ്രസംഗിച്ചു.

Latest