എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

Posted on: July 23, 2014 12:27 am | Last updated: July 23, 2014 at 12:27 am

കോഴിക്കോട്: അറിവിന്റെ സമരസാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് പ്രൗഢോജ്ജ്വല തുടക്കം. ഹയര്‍ സെക്കന്‍ഡറികളില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ സജീവത ലക്ഷ്യം വെച്ച് പ്ലസ്ടു, വി എച്ച് എസ് സി സ്‌കൂളുകളില്‍ നടപ്പാക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ജൂലൈ 31ന് പൂര്‍ത്തിയാകും. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ 86 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ടീന്‍സ് മീറ്റ് നടന്നു വരികയാണ്. മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ല, ഡിവിഷന്‍, സെക്ടര്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ നുറുകണക്കിന് വിദ്യാര്‍ഥികള്‍ മെമ്പര്‍മാരായി ചേര്‍ന്നു.