സൗജന്യ പി എസ് സി പരിശീലനം

Posted on: July 23, 2014 12:27 am | Last updated: July 23, 2014 at 12:27 am

മലപ്പുറം: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പുതുതായി അനുവദിച്ച മുസ്‌ലിം യുവജന പരിശീലന കേന്ദ്രത്തിന്റെ ഉപകേന്ദ്രത്തില്‍ വിവിധ പി എസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പുറമെ 20% സീറ്റുകളില്‍ മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശം നല്‍കുന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പ്രവേശനം. അവധി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ നാല് വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നേരിട്ടോ കോ- ഓര്‍ഡിനേറ്റര്‍, മുസ്‌ലിം യുവജന പരിശീലന ഉപ കേന്ദ്രം, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം 676517 ഇ- മെയില്‍: ശിളീ@ാമവറശിീിഹശില.രീാ എന്ന വിലാസത്തിലോ 30ന് മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9946788483 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഉപകേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.