ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി

Posted on: July 22, 2014 1:11 am | Last updated: July 22, 2014 at 1:11 am

കല്‍പ്പറ്റ : ഗാസയില്‍ കഴിഞ്ഞ കുറേദിവസങ്ങളായി ഇസ്‌റാഈല്‍ നടത്തികൊണ്ടിരിക്കുന്ന നരഹത്യയില്‍ പ്രതിഷേധിക്കുന്നതിനും നിലനില്‍പ്പിനായി രക്തസാക്ഷികളായികൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്‌ലീം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹുജന സംഗമം നടത്തി.ജില്ലാ മുസ്‌ലീം ലീഗ് പ്രസിഡന്റ്് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്് റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ജാഷിര്‍പാലക്കല്‍, എം.കെ. മൊയ്തു, എ.പി. ഹമീദ്, മുസ്തഫ, എ.കെ. റഫീഖ്, എം.പി. നവാസ്, റസാഖ് അണക്കായി, അബു ഗൂഡലായി തുടങ്ങിയവര്‍ സംസാരിച്ചു. സലീം മേമന സ്വാഗതവും കെ.കെ. കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.