ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്: വയനാട്ടില്‍ 30 ക്വാറികള്‍ അടച്ചുപൂട്ടുന്നു

Posted on: July 22, 2014 1:08 am | Last updated: July 22, 2014 at 1:08 am

കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് കരിങ്കല്‍ ക്വാറികള്‍ ഒഴികെയുള്ള ബാക്കിയെല്ലാ ക്വാറികളുംഅടച്ചുപൂട്ടാന്‍ നോട്ടീസ്. ഇപ്പോള്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന 35 ക്വാറികളില്‍ 30 എണ്ണവുംഅടച്ചുപൂട്ടാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണിലിന്റെഉത്തരവ് പ്രകാരം സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജിക്കല്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരംമൈനിംഗ് ആന്റ് ജിയോളജിക്കല്‍ ജില്ലാ ഓഫീസില്‍ നിന്നുമാണ് ക്വാറികള്‍ അടച്ചുപൂട്ടാന്‍
നോട്ടീസ് നല്‍കിയിരിക്കുന്നത്. ജില്ലയില്‍ 72-ഓളം ക്വാറികള്‍ക്കാണ് ജിയോളജിക്കല്‍വകുപ്പ് നേരത്തെ അനുമതി നല്‍കിയിരുന്നത്. ഇതില്‍ 35-ഓളം ക്വാറികള്‍ ഇപ്പോള്‍പ്രവര്‍ത്തിക്കുന്നില്ല. എക്‌സ്‌പ്ലോസീവ് ലൈസന്‍സ് , പഞ്ചായത്ത് ലൈസന്‍സ് എന്നിവയുടെ കാലാവധികഴിഞ്ഞതിനാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവര്‍ത്തിക്കുന്ന 35ക്വാറികളില്‍ പുതിയ ഉത്തരവ് പ്രകാരം അഞ്ച് ക്വാറികള്‍ക്ക് മാത്രമെ പ്രവര്‍ത്തിക്കാന്‍അനുമതിയുള്ളു. 12 വര്‍ഷത്തെ ക്വാറിയിംഗ് ലീസുള്ള കൃഷ്ണഗിരി, അച്ചൂരാനം,തൊണ്ടര്‍നാട്, വെള്ളമുണ്ട, നാരോക്കടവ് എന്നീ പ്രദേശത്തെ ക്വാറികള്‍ക്ക് മാത്രമാണ്പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ക്വാറിയിംഗ് പെര്‍മിറ്റുള്ള ചെറുകിടക്വാറികളാണ് കൂടുതലായും അടച്ചുപൂട്ടുന്നത്. ഇത്തരം ക്വാറികള്‍ക്ക്തിരുവനന്തപുരത്തുള്ള പാരിസ്ഥിതിക വകുപ്പ് മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷംമാത്രമെ മൈനിംഗ് ആന്റ് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിക്കൂ. ഇതിന് ഏറെകടമ്പകളുള്ളതിനാല്‍ ചെറുകിട കരിങ്കല്‍ ക്വാറിയുടമകള്‍ക്ക് അനുമതി കിട്ടുകയെന്നത്പ്രയാസകരമായിരിക്കും. ഇതോടെ നിര്‍മ്മാണമേഖല പൂര്‍ണമായും സ്തംഭിക്കും. പുതിയഉത്തരവ് നടപ്പിലായതോടെ അയല്‍ജില്ലയായ കണ്ണൂരില്‍ നിന്നും വയനാട്ടിലെത്തുന്നചെത്തുകല്ലിന്റെ വരവും നിലക്കും. ഇത് നിര്‍മ്മാണമേഖലയില്‍ ഏറെപ്രതിസന്ധിയാണുണ്ടാക്കുക.