യോഗ്യതയുള്ളവര്‍ക്കെല്ലാം പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടും: അബ്ദുറബ്ബ്

Posted on: July 22, 2014 12:51 am | Last updated: July 22, 2014 at 12:51 am

തിരുവനന്തപുരം: പ്ലസ് ടു വിന് ചേരാന്‍ യോഗ്യതയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഈ വര്‍ഷം പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. പ്ലസ് ടു സ്‌കൂളുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതി യോഗം ചേരില്ല.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആലോചിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അബ്ദുര്‍റബ്ബ് അറിയിച്ചു.വിഷയത്തില്‍ നേരത്തെ രണ്ടുതവണയും ഉപസമിതി ചേര്‍ന്നിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. പ്ലസ് ടു സ്‌കൂളുകള്‍ ഇല്ലാത്ത 134 പഞ്ചായത്തുകളില്‍ സ്‌കൂളുകള്‍ അനുവദിച്ചിരുന്നു.