ആയിരം വില്ലകളടങ്ങുന്ന താമസകേന്ദ്രം വരുന്നു

Posted on: July 21, 2014 8:31 pm | Last updated: July 21, 2014 at 8:31 pm
The_Gardens_-_Mar_07-900x600
നഖീല്‍ പണിത ഗാര്‍ഡന്‍ വില്ലകള്‍ (ഫയല്‍)

ദുബൈ: ആയിരം വില്ലകളടങ്ങുന്ന താമസ കേന്ദ്രം പണിയുമെന്ന് നഖീല്‍ ചെയര്‍മാന്‍ അലി റാശിദ് ലൂത്ത അറിയിച്ചു.
നാദ് അല്‍ ശിബയിലാണ് താമസകേന്ദ്രം പണിയുക. ഇതില്‍ നൂറോളം ആഡംബര വില്ലകളായിരിക്കും. സ്വകാര്യ നീന്തല്‍കുളങ്ങള്‍ ഉണ്ടായിരിക്കും.
രൂപകല്‍പനക്ക് ആരിഫ് ആന്റ് ബിന്‍തൂക്ക് കണ്‍സള്‍ട്ടിംഗുമായി 2.7 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചു. 250 കോടി ദിര്‍ഹമാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു മാസത്തിനകം കരാര്‍ നല്‍കും. 2016ല്‍ നിര്‍മാണം പൂര്‍ത്തിയാകും. 25 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് താമസകേന്ദ്രം. ചില്ലറവില്‍പന ശാലകളും കായിക വിനോദ കേന്ദ്രങ്ങളും റസ്റ്റോറന്റുകളും സ്ഥാപിക്കും.
ദീര്‍ഘകാല പാട്ടത്തിന് വില്ലകള്‍ നല്‍കുമെന്നും അലി റാശിദ് ലൂത്ത പറഞ്ഞു.