Connect with us

International

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് യു എന്‍ പ്രമേയം

Published

|

Last Updated

ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് #യുഎന്‍ രക്ഷാ സമിതി പ്രമേയം പാസാക്കി. #ഗാസ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത രക്ഷാസമിതിയുടെ പ്രത്യേക യോഗമാണ് പ്രമേയം പാസാക്കിയത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ അതിക്രമമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സമാധാനാ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, എന്നിവര്‍ ദോഹയിലെത്തിയിട്ടുണ്ട്. ഹമാസ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സമാധാന ചര്‍ച്ചകള്‍ക്കായി യു എന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ന് കെയ്‌റോയിലെത്തും.

ഗാസയില്‍ ഇസ്രായേല്‍ രൂക്ഷമായ കര വ്യോമ ആക്രമണങ്ങള്‍ തുടരുകയാണ്. അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 501 ആയി. 3,135 ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ ഒരു ഇസ്രായേലി സൈനികനെ തങ്ങള്‍ തട്ടിക്കൊണ്ടുപോയതായി ഹമാസ് അവകാശപ്പെട്ടെങ്കിലും ഇസ്രായേല്‍ നിഷേധിച്ചു.

Latest