കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെ ബാര്‍ കൗണ്‍സില്‍ നടപടിയെക്കും. തൊഴില്‍ പരമായ സ്വഭാവ ദൂഷ്യംകാണിച്ചു എന്നതാണ് ബാര്‍ കൗണ്‍സില്‍ നടപടിക്ക് കാരണം. കേസ് നടക്കുന്നതിനിടെ ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വെച്ചതടക്കമുള്ള കുറ്റങ്ങള്‍ ബാര്‍ കൗണ്‍സില്‍ കണ്ടെത്തി. ബാര്‍ കൗണ്‍സില്‍ അച്ചടക്ക കമ്മിറ്റിയാണ് എന്ത് ശിക്ഷാ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കുക.