സഞ്ജീവ് കുമാര്‍ സിംഗ്ല പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Posted on: July 21, 2014 12:34 am | Last updated: July 21, 2014 at 12:34 am

Mr.Sanjeev Kumar Singlaന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐ എഫ് എസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ സിംഗ്ല ചുമതലയേറ്റു. നിലവിലെ പ്രൈവറ്റ് സെക്രട്ടറി വിക്രം മിസ്രി സ്‌പെയിനിലേക്ക് അംബാസഡറായി നിയുക്തനായ സാഹചര്യത്തിലാണ് സിംഗ്ല ചുമതലയേറ്റത്.

1997 ബാച്ച് ഓഫീസറായ സിംഗ്ല ഇസ്‌റാഈലിലെ ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസിയിലായിരുന്നു ഇതുവരെ സേവനമനുഷ്ടിച്ചിരുന്നത്.