അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

Posted on: July 20, 2014 10:56 am | Last updated: July 20, 2014 at 10:56 am

amarnathഅമര്‍നാഥ്: താത്കാലിക നിരോധത്തിനുശേഷം ബല്‍ത്താല്‍ വഴിയും പഹല്‍ഗാം വഴിയുമുള്ള അമര്‍നാഥ് യാത്ര പുനരാരംഭിച്ചു. കുതിരക്കാരും ടെന്റ് നടത്തിപ്പുകാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നു അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള പാതകള്‍ അടച്ചിട്ടിരുന്നു. നാല്‍പ്പതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും മുന്നൂറോളം ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം അമര്‍നാഥിലേക്കുള്ള വഴിയില്‍ നിരവധി ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ബല്‍താല്‍ വഴിയുള്ള യാത്ര നിരോധിക്കുകയും ചെയ്തിരുന്നു. അതുവഴി വന്ന തീര്‍ഥാടകര്‍ അവിടെ കുടുങ്ങുകയും ചെയ്തു. അവര്‍ക്കായി മാണിഗാമില്‍ താത്കാലിക താമസസൗകര്യം തയ്യാറാക്കി കൊടുക്കുകയും ചെയ്തിരുന്നു.
പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും ബല്‍ത്താല്‍ സാധാരണ നിലയിലേക്ക് മടങ്ങിവന്നെന്നും ബല്‍ത്താലില്‍ കുടുങ്ങിയ മൂവായിരത്തോളം തീര്‍ഥാടകരും അമര്‍നാഥിലേക്കുള്ള യാത്രയാരംഭിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.