വള്ളിക്കുന്ന് ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ

Posted on: July 19, 2014 10:15 am | Last updated: July 19, 2014 at 10:15 am

accidentമലപ്പുറം: വള്ളിക്കുന്ന് ബസപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ആര്‍ ടി ഒ എം പി അജിത് കുമാര്‍ അറിയിച്ചു.
അപകടം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആര്‍ ടി ഒ കലക്ടര്‍ക്ക് കൈമാറി. അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈമാസം 17ന് രാവിലെ ഒന്‍പത് മണിയോടെ അരിയല്ലൂര്‍ ഗവ. യു പി സ്‌കൂളിന് മുന്നിലാണ് അപകടം സംഭവിച്ചത്. ബസില്‍ അനുവദിച്ചതിലധികം യാത്രക്കാരെ കയറ്റിയിരുന്നു. വേഗപ്പൂട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിച്ചിരുന്നില്ലെന്നും ആര്‍ ടി ഒ അറിയിച്ചു.