മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍

Posted on: July 18, 2014 8:58 pm | Last updated: July 18, 2014 at 8:58 pm

rapeമുംബൈ: ഡോമ്പിവിലിയില്‍ മലയാളി പ്ലസ് ടു വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി റോഷന്‍, ഉത്തര്‍പ്രദേശുകാരനായ അബു എന്നിവരെയാണ് ഡോംമ്പിവിലി ഈസ്റ്റ് മാന്‍പാഡ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 24 നാണ് ഡോമ്പിവിലി മോഡല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

വൈകീട്ട് പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ വഴിയില്‍വെച്ചു കണ്ട് സുഹൃത്ത് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി ബോധം കെടുത്തിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. കേസില്‍ ഇനിയും ദുരൂഹത നിലനില്‍ക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.