ഫിലിപ്പ് ലാം വിരമിച്ചു

Posted on: July 18, 2014 4:18 pm | Last updated: July 19, 2014 at 12:43 am

phillipബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ഫിലിപ്പ് ലാം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് വിജയികളായതിനു പിന്നാലെയാണ് മുപ്പത്കാരനായ ലാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 113 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്‌സി അണിഞ്ഞ ലാം 2004 ഫെബ്രുവരിയില്‍ കൊസ്റ്ററിക്കയ്‌ക്കെതിരെയാണ് അരങ്ങേറിയത്.മൈക്കല്‍ ബല്ലാക്കിന് പിന്നാലെ 2010ലാണ് ലാം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ക്ലബ് തലത്തില്‍ ബയേണ്‍ താരമായ ഫിലിപ്പ് ലാം 2018 വരെ ബയേണിനായി പന്ത് തട്ടും.