കാര്‍ത്തികേയന്റെ രാജിക്കാര്യം കേരളത്തില്‍ തീരുമാനിക്കാം: ഹൈക്കമാന്റ്

Posted on: July 18, 2014 3:44 pm | Last updated: July 19, 2014 at 12:43 am

g-karthikeyanന്യൂഡല്‍ഹി: സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ രാജിക്കാര്യം കേരളത്തില്‍ തന്നെ തീരുമാനിക്കാമെന്ന് ഹൈക്കമാന്റ്. രാജി തീരുമാനിച്ചതിനാല്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കമാന്റ് അറിയിച്ചു.
ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ താല്‍പര്യമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ഏകെ ആന്റണിയുമായും വി എം സുധീരനുമായും സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് മന്ത്രിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.