ഗാംഗുലി ക്രിക്കറ്റ് ഭരണ രംഗത്തേക്ക്

Posted on: July 18, 2014 2:47 pm | Last updated: July 18, 2014 at 2:57 pm

gangulyകൊല്‍ക്കത്ത: ഇന്ത്യന്‍  ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്രക്കറ്റ് ഭരണ രംഗത്തേക്ക്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനമാണ് ഗാംഗുലി ഏറ്റെടുക്കാനിരിക്കുന്നത്. ഈ മാസം 27നാണ് തെരഞ്ഞെടുപ്പ്. സുജന്‍ മുഖര്‍ജി രാജിവയ്ക്കുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 20 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്ന് 2008ല്‍ വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ സുഹൃത്തും സഹതാരവുമായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാണ് ഇപ്പോള്‍.