അനാഥാലയ വിവാദം: അന്വേഷണം കാര്യക്ഷമമെന്ന് സര്‍ക്കാര്‍

Posted on: July 18, 2014 2:24 pm | Last updated: July 18, 2014 at 2:24 pm

high courtകൊച്ചി: കേരളത്തലെ അനാഥാലായങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചു. അനാഥാലയങ്ങളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. ആരും പരാതി നല്‍കിയിട്ടുമില്ല. സംസ്ഥാനത്ത് ബാല നീതി നിയമം കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കുട്ടികളെ കൊണ്ടുവന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.