Connect with us

International

അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനം: ഇന്ത്യന്‍ പ്രതിനിധിയായി കാന്തപുരം

Published

|

Last Updated

അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം ഇസ്താംബൂളില്‍ ഉദ്ഘാടനം ചെയ്ത ശേഷം തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിത പ്രധിനിധികളോടൊപ്പം. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇറാഖ് സുന്നി വഖ്ഫ് ചെയര്‍മാന്‍ ഡോ. അഹ്മദ് അബ്ദുല്‍ ഹദൂബ്, തുര്‍ക്കി മതകാര്യ വകുപ്പ് പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് ഗൊര്‍മസ്, റാബിത ഗ്രൂപ്പ് ചെയര്‍മാന്‍ സയ്യിദ് സവെദ് അല്‍ ശാഹ് റാനി തുടങ്ങിയവര്‍ സമീപം.

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇവിടെയെത്തി. സമാധാനം, മിതത്വം, സാമാന്യ ജ്ഞാനം: ആഗോള ഇസ്‌ലാമിക പണ്ഡിതരുടെ പങ്ക് എന്ന പ്രമേയത്തില്‍ തുര്‍ക്കി സര്‍ക്കാറിന്റെ മതകാര്യ വകുപ്പാണ് അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
തുര്‍ക്കി സര്‍ക്കാറിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് ഇന്ത്യയുടെ പ്രതിനിധിയായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. റിപ്പബ്ലിക്ക് ഓഫ് തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദു ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുല്‍, വിദേശകാര്യ മന്ത്രി അഹമ്മദ് ദാവൂദ് എന്നിവരുടെ ഔദ്യോഗിക വസതികളില്‍ നടക്കുന്ന ഇഫ്താര്‍ വിരുന്നുകളിലും കാന്തപുരം പങ്കെടുത്തു. ഗാസയിലെ മുസ്‌ലിംകളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് വേണ്ടി കാന്തപുരം തുര്‍ക്കി ദേശീയ- രാഷ്ടീയ പ്രമുഖരുമായി ചര്‍ച്ച നടത്തും.

 

 

Latest