അമിത വണ്ണം കുറക്കാന്‍ രജിസ്‌ട്രേഷന്‍; ഇന്ത്യക്കാര്‍ മുന്നില്‍

Posted on: July 17, 2014 10:00 pm | Last updated: July 17, 2014 at 10:25 pm

ദുബൈ: കുട്ടികളില്‍ അമിതവണ്ണം കുറക്കാന്‍ നഗരസഭ ആസൂത്രണം ചെയ്ത നിങ്ങളുടെ കുട്ടികള്‍ സ്വര്‍ണത്തില്‍ പദ്ധതിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 64.4 ശതമാനം ഇന്ത്യക്കാര്‍. തൊട്ടുപിന്നില്‍ 10.9 ശതമാനവുമായി ഫിലിപ്പൈന്‍സുകാര്‍.
സഫ പാര്‍ക്കില്‍ 1,182 ഉം സബീല്‍ പാര്‍ക്കില്‍ 3,180ഉം മംസാര്‍ ബീച്ചില്‍ 3,281 ഉം ബര്‍ശയില്‍ 982ഉം ഖവാനീജില്‍ 5,940ഉം പേര്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ ജൂലൈ 24 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.