ഫലസ്തീനിലെ ഇസ്റാഇൗല്‍ അതിക്രമം നോക്കിനില്‍ക്കില്ലഃ അറബ് ലീഗ്

Posted on: July 17, 2014 8:04 pm | Last updated: July 17, 2014 at 8:05 pm

Arab League secretery general nabil al-arabiകൈറോ: ഇസ്‌റാഈല്‍ിന്റെ കണ്ണില്‍ചോരയില്ലാത്ത ആക്രമണത്തിന് ഇരകളാക്കപ്പെട്ട #ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണയുമായി അറബ് ലീഗ് രംഗത്ത്. ഫലസ്തീന്‍ ജനതക്കെതിരെ ആക്രമണം നടത്തുന്ന ഇസ്‌റാഈല്യര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതിന് അവരുമായി സഹകരിക്കാന്‍ അറബ് ലീഗ് മടിക്കില്ലെന്ന് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി പറഞ്ഞു. കൈറോയില്‍ അറബ് ഇന്റര്‍ പാര്‍ലിമെന്ററി ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായ ഫലസ്തീന്‍ രാഷ്ട്രത്തിന് വേണ്ടിയുടെ പേരാട്ടങ്ങള്‍ക്ക് അറബ് ലീഗ് എല്ലാ പിന്തുണയും നല്‍കും. ഇസ്റാഇൗലിന്റെ അതിക്രമങ്ങള്‍ നോക്കിനില്ക്കില്ല. ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധകുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ അന്താരാഷ്ട്ര സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.