ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു

Posted on: July 17, 2014 5:08 pm | Last updated: July 17, 2014 at 5:21 pm

director shashikumar obitകൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ ശശികുമാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1927 ഒക്‌ടോബര്‍ 14ന് ആലപ്പുഴയിലെ പൂന്തോപ്പിലാണ് ജോണ്‍ വര്‍ക്കി എന്ന ജെ ശശികുമാറിന്റെ ജനനം. നാടകകലയിലൂടെ സിനിമയിലെത്തിയ അദ്ദേഹം 141 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1952 ല്‍ പ്രേം നസീറിനെ നായകനാക്കി സംവിധാനം ചെയ്ത ‘വിശപ്പിന്റെ വിളി’ എന്ന ചിത്ര ത്തിലൂടെയാണ് സിനിമാ രംഗത്ത് സജീവമായത്. അവസാന മായി സംവിധാനം ചെയ്ത സിനിമ യാണ് ‘ഡോളര്‍’ . 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ജെ സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

1964ല്‍ പുറത്തിറങ്ങിയ കുടുംബിനിയാണ് ആദ്യ ചിത്രം. തൊമ്മന്റെ മക്കള്‍, ബാല്യകാലസഖി, വിദ്യാര്‍ഥി, വെളുത്ത കത്രീന, ലവ് ഇന്‍ കേരള, റസ്റ്റ്ഹൗസ്, ബോബനും മോളിയും, ലങ്കാദഹനം, പുഷ്പാഞ്ജലി, മറവില്‍ തിരിവ് സൂക്ഷിക്കുക, ബ്രഹ്മചാരി, പഞ്ചവടി, പത്മവ്യൂഹം, തെക്കന്‍കാറ്റ്, ദിവ്യദര്‍ശനം, സേതുബന്ധനം, പഞ്ചതന്ത്രം, സിന്ധു, ചട്ടമ്പിക്കല്ല്യാണി, സിന്ധു, ആലിബാബയും 41 കള്ളന്മാരും, പത്മരാഗം, ആര്യാകണ്ഡം, പിക്‌നിക്ക്, പ്രവാഹം, തുറുപ്പുഗുലാന്‍, രണ്ടു ലോകം, മിനിമോള്‍, വിഷുക്കണി, അപരാജിത, മുക്കുവനെ സ്‌നേഹിച്ച ഭൂതം, ജയിക്കാനായി ജനിച്ചവന്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപ്പക്കി, നാഗമഠത്തു തമ്പുരാട്ടി, കോരിത്തരിച്ച നാള്‍, മദ്രാസിലെ മോന്‍, ജംബുലിംഗം, പോസ്റ്റ്‌മോര്‍ട്ടം, യുദ്ധം, ചക്രവാളം ചുവന്നപ്പോള്‍, ആട്ടക്കലാശം, ഇവിടെ തുടങ്ങുന്നു, സ്വന്തമെവിടെ ബന്ധമെവിടെ, പത്താമുദയം, മകന്‍ എന്റെ മകന്‍, എന്റെ കാണാക്കുയില്‍, അഴിയാത്ത ബന്ധങ്ങള്‍, ഇനിയും കുരുക്ഷേത്രം, അകലങ്ങളില്‍, ശോഭരാജ്, കുഞ്ഞാറ്റക്കിളികള്‍, മനസ്സിലൊരു മണിമുത്ത്, നാഗപഞ്ചമി എന്നിവ ശശികുമാര്‍ സംവിധാനം ചെയ്ത പ്രമുഖ ചിത്രങ്ങളാണ്.