നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയില്‍

Posted on: July 17, 2014 12:52 pm | Last updated: July 17, 2014 at 12:53 pm

THതൃശൂര്‍: നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതി തൃശൂരില്‍ പിടിയിലായി.കോട്ടയം പൂവരണി സ്വദേശി ജോയ് ജോസഫ് ആണ് പിടിയിലായത്. ഇന്നലെ രാത്രി ശക്തന്‍ തമ്പുരാന്‍ സമീപത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. വിവിധ കവര്‍ച്ചാ കേസുകളില്‍ 17 വര്‍ഷം ശിക്ഷ ഇയാള്‍ അനുഭവിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മോഷണം തുടരുകയായിരുന്നു.