എസ് വൈ എസ് 60 ാം വാര്‍ഷികം: ഡി ആര്‍ ജി ക്യാമ്പ് ആഗസ്റ്റ് മൂന്നിന്

Posted on: July 17, 2014 12:53 am | Last updated: July 17, 2014 at 12:53 am

കോഴിക്കോട്: ‘സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം’ എന്ന തലവാചകത്തില്‍ എസ് വൈ എസ് നടത്തുന്ന 60 ാം വാര്‍ഷികത്തിന്റെ ഡി ആര്‍ ജി അംഗങ്ങള്‍ക്കുള്ള ഒന്നാം പരിശീലന ക്യാമ്പ് ആഗസ്റ്റ് മൂന്നിന് നടക്കും.
കാലത്ത് 11 മണി മുതല്‍ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളാണ് പങ്കെടുക്കുന്നത്. സമര്‍പ്പണം, കോണ്‍ഫറന്‍സ് ഗാര്‍ഡ്, ദൗത്യം, നിര്‍വഹണം തുടങ്ങി വിവിധ സെഷനുകളിലായി പഠനവും ചര്‍ച്ചയും നടക്കുന്ന ക്യാമ്പില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ കോഴിക്കോട് സമസ്ത സെന്ററിലും മലപ്പുറം, നീലഗിരി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ മലപ്പുറം വാദീ സലാമിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ കായംകുളം മജ്‌ലിസിലുമാണ് പങ്കെടുക്കേണ്ടത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സ്വാദിഖ് വെളിമുക്ക് പങ്കെടുത്തു.