കൂടംകുളത്തേക്ക് വന്നാല്‍ പുട്ടിനെ തടയുമെന്ന് ഉദയകുമാര്‍

Posted on: July 16, 2014 3:21 pm | Last updated: July 17, 2014 at 12:36 am

udayakumarകൂടംകുളം: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ കൂടംകുളത്തേക്ക് വരികയാണെങ്കില്‍ തടയുമെന്ന് കൂടംകുളം സമരസമിതി നേതാവ് എസ്പി ഉദയകുമാര്‍.പ്രധാനമന്ത്രി നരേന്ദ്രമോദി പുട്ടിനെ കൂടംകുളത്തേക്ക് ക്ഷണിച്ചതിനെതുടര്‍ന്നാണ് ഉദയകുമാറിന്റെ പ്രതികരണം. പുട്ടിനെ കൂടംകുളത്തെ ജനം സ്വീകരിക്കില്ല, കൂടംകുളത്ത് വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയും മന്‍മോഹന്റെ നയങ്ങളാണ് തുടരുന്നതെന്നും ഉദയകുമാര്‍ പറഞ്ഞു.