വീടൊഴിഞ്ഞുപോകാന്‍ ഗാസാ നിവാസികള്‍ക്ക് ഇസ്‌റാഈലിന്റെ അന്ത്യശാസനം

Posted on: July 16, 2014 2:24 pm | Last updated: July 17, 2014 at 12:36 am
gasa hamas leaeder house
ഇസ്റാഇൗല്‍ ആക്രമണത്തില്‍ തകര്‍ന്ന ഹമാസ് നേതാവിന്റെ വീട്

ജെറുസലേം: ഗാസാമുനമ്പിലെ ഒരു ലക്ഷം സിവിലിയന്‍മാരോട് വിടൊഴിഞ്ഞുപോകാന്‍ ഇസ്‌റാഈലിന്റെ അന്ത്യശാസനം. ബുധനാഴ്ച അഞ്ച് മണി (ജി എം ടി)ക്ക് മുമ്പായി വീട് വിട്ട് പോകണമെന്നാണ് #ഇസ്‌റാഈല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സുരക്ഷക്ക് വേണ്ടി വീടുകള്‍ ഒഴിഞ്ഞുപോകുക എന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ സന്ദേശം എസ് എം എസ് ആയും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സന്ദേശമായും ആണ് പ്രചരിപ്പിക്കുന്നത്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവരവരുടെ വീടുകളിലേക്ക് തിരിച്ചുവരരുതെന്നും സന്ദേശങ്ങളില്‍ പറയുന്നു.

വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയിലും ഇത്തരത്തില്‍ മുന്നറിയിപ്പ് സന്ദേശം ഇസ്‌റാഈല്‍ പ്രചരിപ്പിച്ചിരുന്നു.