ആക്രമണം ശക്തം; തിക്രിത്തില്‍ നിന്ന് സൈന്യം പിന്‍വാങ്ങി

Posted on: July 16, 2014 1:50 pm | Last updated: July 16, 2014 at 1:50 pm

Iraq_militants_AFP_ബഗ്ദാദ്: വിമതരുടെ ശക്തമാ ആക്രമണം പ്രതിരോധിക്കാനാകാതെ ഇറാഖി സൈന്യം സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ നിന്ന് പിന്‍വാങ്ങി. തിക്രിത്ത് തിരിച്ചുപിടിക്കുന്നതിനായി ഇവിടെയെത്തിയ സൈന്യത്തിന് നേരെ വിമതര്‍ മോട്ടോര്‍ ഷെല്ലുകളും ഒളിയാക്രമണവും നടത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് സൈന്യം പിന്‍വാങ്ങിയതെന്ന് ഓപ്പറേഷനില്‍ പങ്കെടുത്ത ഒരു സൈനികന്‍ വെളിപ്പെടുത്തി.

ബഗ്ദാദിന് 160 കിലോമീറ്റര്‍ അകലെയാണ് തിക്രിത്ത്. ഇതിന് സമീപമുള്ള ഔജ നഗരം വിമതരില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചിരുന്നു.