അനാഥരുടെ ദിവസത്തിന് ദിവ പിന്തുണ നല്‍കി

Posted on: July 15, 2014 10:01 pm | Last updated: July 15, 2014 at 10:01 pm
New Image
ദാര്‍ അല്‍ ബീറിന് ‘ദിവ’ സഹായം കൈമാറിയപ്പോള്‍

ദുബൈ: ദാര്‍ അല്‍ ബിര്‍റ് സൊസൈറ്റി സംഘടിപ്പിച്ച ‘അനാഥരുടെ ദിവസ’ ആഘോഷത്തിന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പിന്തുണ നല്‍കി.
ശൈഖാ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു അനാഥരുടെ ദിവസം ആചരിച്ചത്. ഈസാ സാലിഹ് അല്‍ ഗുര്‍ഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഈസാ സാലിഹ് അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. യു എ ഇയില്‍ നിന്ന് 250 ഉം വിദേശത്തുനിന്ന് 20 ഉം അനാഥര്‍ എത്തിയിരുന്നു.