നാടെങ്ങും ബദ്ര്‍ ദിനം ആഘോഷിച്ചു

Posted on: July 15, 2014 6:16 pm | Last updated: July 17, 2014 at 12:35 am

badr6611034-The_monument_of_the_Martyrs_Badr

കോഴിക്കോട്: തിന്മയുടെ ശക്തികള്‍ക്കെതിരായ മഹത്തായ പോരാട്ട വീര്യത്തിന്റെ ഓര്‍മകള്‍ അയവിറക്കിനാടെങ്ങും ബദ്ര്‍ ദിനം ആഘോഷിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അനുസ്മരണ പരിപാടികളും അന്നദാനവും നടന്നു.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരത്തെയാണ് ബദ്ര്‍ അടയാളപ്പെടുത്തുന്നത്. ഇസ്ലാമിക പ്രബോധനവുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ പ്രവാചകര്‍ (സ) ക്കെതിരെ അതിശക്തമായ ആക്രമണമാണ് ഖുറൈശികള്‍ അഴിച്ചുവിട്ടത്. കല്ലെറിഞ്ഞു, കൂക്കിവിളിച്ചു, ഉപജീവനമാര്‍ഗങ്ങള്‍ കൊട്ടിയടച്ചു, പട്ടിണിക്കിട്ടു… എല്ലാം പ്രവാചകര്‍ ക്ഷമിച്ചു. എന്നിട്ടും അക്രമം തുടര്‍ന്നപ്പോഴാണ് ബദ്ര്‍ രണാങ്കണത്തിലിറങ്ങാന്‍ അല്ലാഹുവിന്റെ അനുമതി ലഭിക്കുന്നത്.

അബൂജഹലിന്റെ നേതൃത്വത്തില്‍ അതിശക്തരായ സായുധസേനയെ കേവലം നബി (സ)യും സ്വഹാബികളുമടങ്ങിയ 313 പേര്‍ സധൈര്യം നേരിട്ടു. അവരില്‍ 14 പേര്‍ രക്തസാക്ഷികളായി. ഒടുവില്‍ നന്മ വിജയിച്ചു. സത്യാസത്യ വിവേചന ദിനമെന്നാണ് ബദ്‌റിനെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.