Connect with us

Kerala

സൂഫിയയ്ക്ക് ബംഗലുരുവിലേക്ക് പോകാന്‍ അനുമതി

Published

|

Last Updated

കൊച്ചി:സൂഫിയ മഅ്ദനിക്ക് ബംഗലുരുവിലേക്ക് പോകാന്‍ എന്‍ഐഎ കോടതിയുടെ അനുമതി.ഒരു മാസത്തേക്കാണ് അനുമതി. ബംഗലുരു സ്‌ഫോടനക്കേസില്‍ ഒരുമാസത്തെ ജാമ്യം ലഭിച്ച മഅ്ദിയുടെ അടുത്തേക്ക് പോകാന്‍ അനുമതി തേടി സൂഫിയ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്.
കളമശേരി ബസ് കത്തിച്ച കേസില്‍ പ്രതിയായ സൂഫിയ മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഉപാധികളോടെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. സംസ്ഥാനം വിട്ടുപോകുന്നതിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയെ അറിയിക്കണം.

Latest