Connect with us

Kozhikode

വിദ്യാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ ഷാഡോ പോലീസ് മാതൃകയില്‍ നടപടി

Published

|

Last Updated

കോഴിക്കോട്: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്‌കൂള്‍തല കമ്മിറ്റികളും ഷാഡോ പോലീസിന്റെ മാതൃകയിലുള്ള രഹസ്യനിരീക്ഷണ സംവിധാനവും ശക്തമാക്കി ജില്ലയിലെ സ്‌കൂളുകള്‍ ലഹരിമുക്തമാക്കാന്‍ കര്‍ശന നടപടി.
സ്‌കൂളുകളുടെ 100 മീറ്റര്‍ പരിധിയില്‍ ലഹരി വസ്തുക്കളുടെ വില്‍പ്പനക്കുണ്ടായിരുന്ന വിലക്ക് 500 മീറ്റര്‍ പരിധിയിലേക്ക് വ്യാപിപ്പിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും അത്തരം വസ്തുക്കള്‍ വിപണനം ചെയ്യുന്നവരുമായി ബന്ധപ്പെടുകയും ചെയ്യുന്ന കുട്ടികളുടെ കാര്യത്തില്‍ പരമാവധി അച്ചടക്ക- ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ കുട്ടികളെന്ന പരിഗണനയും വിട്ടുവീഴ്ചയും ഉണ്ടാകില്ല. രക്ഷിതാക്കള്‍ വിദ്യാര്‍ഥികളുടെ കൂട്ട്‌കെട്ടും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണം. ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതരെ അറിയിക്കാത്ത സ്‌കൂളുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഊര്‍ജിതമായ ബോധവത്ക്കരണ പരിപാടികളും ജില്ലയില്‍ നടപ്പാക്കും.
ഇതു സംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ എക്‌സൈസ്, പോലീസ്, വാണിജ്യനികുതി, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പങ്കെടുത്തു.