സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചേക്കും

Posted on: July 14, 2014 8:31 pm | Last updated: July 16, 2014 at 12:00 am

lpgന്യൂഡല്‍ഹി: സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. ഡിസംബറോടെ ഡീസല്‍ സബ്‌സിഡി നിര്‍ത്തലാക്കിയേക്കുമെന്നും സൂചനയുണ്ട്. തിരഞ്ഞെടുത്ത ജില്ലകളില്‍ സബ്‌സിഡി ബാങ്ക് എക്കൗണ്ട് വഴി വിതരണം ചെയ്യാനും നീക്കമുണ്ട്.