Connect with us

National

ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: രണ്ട് പ്രതികളുടെ വധശിക്ഷ സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ നാല് പ്രതികളില്‍ രണ്ട് പേരുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അക്ഷയ്, വിനയ് ശര്‍മ എന്നീ പ്രതികളുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്തത്. കേസിലെ മറ്റു പ്രതികളായ മുകേഷ്,വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷ മാര്‍ച്ചില്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

2012 ഡിസംബര്‍ 16നാണ് 23കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ മര്‍ദനത്തിനിരയായത്. 2013 മേയില്‍ ഡല്‍ഹി ഹൈക്കോടതി വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചു. തുടര്‍ന്നാണ് പ്രതികള്‍ സുപ്രിം കോടതിയെ സമീപിച്ചത്.

---- facebook comment plugin here -----

Latest