ബ്രസീല്‍ കോച്ച് സ്‌കോളാരിയെ പുറത്താക്കി

Posted on: July 14, 2014 11:07 am | Last updated: July 16, 2014 at 12:00 am

scolariബെലോ ഹൊറിസോണ്ടെ: ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കോളാരിയെ പുറത്താക്കി. ബ്രസീലിലെ ടെലിവിഷന്‍ ചാനലുകളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ബ്രസീല്‍ ടീം ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ തന്നെ സ്‌കോളാരി നീക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.

സെമി ഫൈനലില്‍ ജര്‍മനിയോട് 7-1നും ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമായിരുന്നു ബ്രസീലിന്റെ പരാജയം.