കാരാപ്പുഴ,കര്‍ലാട് ടൂറിസം പദ്ധതികളുടെ പൂര്‍ത്തീകരണം ത്വരിതപ്പെടുത്തും: മന്ത്രി

Posted on: July 14, 2014 10:04 am | Last updated: July 14, 2014 at 10:04 am

കല്‍പ്പറ്റ: ജില്ലയിലെ കാരാപ്പഴ ഡാം വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള നടപടികള്‍ അതിവേഗത്തിലാക്കുമെന്ന് ടൂറിസം മന്ത്രി അറിയിച്ചു. കാരാപ്പുഴയില്‍ നടപ്പാക്കുന്ന വിനോദ സഞ്ചാര പ്രവൃത്തികള്‍, കര്‍ലാട് തടാകം എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
കാരാപ്പുഴയില്‍ ഇേേപ്പാള്‍ നടത്തുന്ന പ്രവൃത്തികളായ ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സുവനീര്‍ ഷോപ്പുകള്‍, ടിക്കറ്റ് കൗýര്‍, മറ്റു നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ചുമതലയുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാക്ട്രഷ്ചര്‍ ലിമിറ്റഡ് അധികൃരോട് നിര്‍ദേശിച്ചു. കൂടാതെ കേരള കൃഷി വിജ്ഞാന കേന്ദ്രം വഴി നടപ്പാക്കുന്ന റോഡ് ഗാര്‍ഡന്‍ നിര്‍മാണം, മറ്റു സൗന്ദര്യവത്കരണ പ്രവൃത്തികള്‍ എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം, ഹെര്‍ബല്‍ ഗാര്‍ഡന്‍ നിര്‍മാണം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മറ്റു ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കായി രýാം ഘട്ടത്തില്‍ രýുകോടി 20 ലക്ഷം രൂപയും, മൂന്നാം ഘട്ടത്തില്‍ രýുകോടി 90 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു. കാരാപ്പുഴയില്‍ ബോട്ടിങ്ങിനായി സോളാര്‍ ബോട്ട് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
നെല്ലാറച്ചാല്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചു. കര്‍ലാട് തടാകത്തില്‍ നടപ്പാക്കുന്ന സാഹസിക വിനോദ സഞ്ചാര പദ്ധതി ഒക്‌ടോബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കും. ടെന്റ് അകമോഡേഷന്‍, ആര്‍ച്ചറി, പൊയിന്റിങ് ബാള്‍, റോക്ക് ക്ലൈബിങ് ,ലാന്‍ഡ് സോര്‍ബിങ് തുടങ്ങിയവയാണ് 40 ലക്ഷം രൂപ ചെലവില്‍ ഇവിടെ ഏര്‍പ്പെടുത്തുന്നത്. കേരളത്തിലെ ആദ്യത്തെ ഇത്തരത്തിലുള്ള സാഹസികത ഉള്‍പ്പെടുന്ന കേന്ദ്രമാകും ഇത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ഡി.ടി.പി.സി എക്‌സി. കമ്മിറ്റിയംഗങ്ങളായ അഡ്വ. ടി.ജെ. ഐസക്, പി.പി. ആലി, അഡ്വ. പി. അനുപമന്‍, ടൂറിസം ഡെ. ഡയറക്ടര്‍ സി.എന്‍. അനിതാകുമാരി, കാരാപ്പുഴ എക്‌സി. എന്‍ജിനീയര്‍, മറ്റു ടൂറിസം-ഡി.ടി.പി.സി-ഇറിഗേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.