പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു; ഒ രാജഗോപാല്‍ ഇല്ല

Posted on: July 13, 2014 1:03 pm | Last updated: July 14, 2014 at 8:08 am

o rajagopalന്യൂഡല്‍ഹി: ഗവര്‍ണര്‍മാരുടെ ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ബി ജെ പി നേതാക്കളായ രാം നായിക്, കേസരി നാഥ് ത്രിപാഠി, കൈലാസ് ജോഷി, വി കെ മല്‍ഹോത്ര, ബി ഡി ഠണ്ഡന്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ കേരളത്തില്‍ നിന്ന പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന ഒ രാജഗോപാലിന്റെ പേരില്ല. രാജഗോപാലിനെ കര്‍ണാടക ഗവര്‍ണറാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാം നായിക് യുപിയിലും ത്രിപാഠി ബംഗാളിലും ഗവര്‍ണറാകും. ഷീല ദീക്ഷിത്, ശങ്കരനായരായണന്‍. ശിവരാജ് പാട്ടില്‍ എന്നിവരെ സ്ഥലം മാറ്റാനും ധാരണയായിട്ടുണ്ട്. യു പി എ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജിവയ്ക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് ഷീല ദീക്ഷിതിനെയും ശങ്കരനാരായണനെയും പാട്ടിലിനെയും സ്ഥലം മാറ്റുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.