മഅദനിയുടെ ജാമ്യം സന്തോഷകരം: കാന്തപുരം

Posted on: July 12, 2014 5:30 pm | Last updated: July 12, 2014 at 5:30 pm

kanthapuram 2ദുബൈ: അബ്ദുന്നാസര്‍ മഅ്ദനിക്ക് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ജാമ്യമനുവദിച്ചത് ഏറെ സന്തോഷകരമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഏതു കേസില്‍ പിടിക്കപ്പെട്ടാലും രാജ്യത്തെ ഏതൊരു പൗരനും തന്റെ ഭാഗം നീതിപീഠത്തിന്റെ മുമ്പില്‍ വിശദീകരിക്കാനുള്ള അവകാശമുണ്ട്. അതിന് അവസരം ലഭിക്കണം. താന്‍ ചെയ്ത കുറ്റമെന്താണെന്ന് പ്രതിയെ ബോധ്യപ്പെടുത്തണം. ഇതൊന്നുമില്ലാതെ ഒരാളെ അകാരണമായും ജയിലിലിടുന്നത് കടുത്ത അനീതിയും മനുഷ്യത്വരഹിതവുമാണ്. മഅ്ദനി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളോടും അദ്ദേഹത്തിനെതിരെയുള്ള കേസില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളോടും വിയോജിക്കുന്നതോടൊപ്പം തന്നെ വൈകിയാണെങ്കിലും അദ്ദേഹത്തിനു ലഭിച്ച ജാമ്യത്തില്‍ സന്തോഷമുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നു. ഭാവിയിലും മഅ്ദനിക്ക് നിയമത്തിനുമുമ്പില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിക്കാന്‍ കര്‍ണാടക സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും സൗകര്യമൊരുക്കിക്കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.