ഫലസ്തീര്‍ ജനയ്ക്കുവേണ്ടി രോഷത്തോടെ വാര്‍ത്താ അവതാരക

Posted on: July 12, 2014 11:51 am | Last updated: July 12, 2014 at 12:14 pm

10549466_611762255609466_611753558943669_58927_2215_bഫലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ സേന നടത്തുന്ന അക്രമങ്ങളോട് പാശ്ചാത്യ രാജ്യങ്ങളും മാധ്യമങ്ങളും നിശബ്ദത പാലിക്കുകയാണെന്ന ആക്ഷേപത്തിനിടെ റഷ്യന്‍ ടെലിവിഷന്‍ വാര്‍ത്ത അവതാരക നടത്തിയ ഇടപെടല്‍ യു ട്യൂബില്‍ വൈറലാകുന്നു. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്ന അമേരിക്കന്‍ നിലപാടിനെതിരെയായിരുന്നു വസ്തുതകള്‍ ചൂണ്ടിക്കാണിച്ചുള്ള രോഷ പ്രകടനം. പശ്ചിമേഷ്യയില്‍ അക്രമിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും ഫലസ്തീന്‍ ജനതയാണെന്നും, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള മാര്‍ഗമെന്നും അവതാരക വിശദമാക്കുന്നു. പലസ്തീന്‍ ജനത നടത്തുന്നത് ചെറുത്തുനില്‍പ്പാണെന്നും അവരോടൊപ്പമാണ് തന്റെ അനുഭാവമെന്നും അവതാരക വിശദമാക്കി, വൈകാരികമായി സ്റ്റൂഡിയോവില്‍നിന്ന് ഇറങ്ങിപോകുകയാണ് ഈ വാര്‍ത്ത അവതാരക. ഇതിനകം തന്നെ വീഡിയോ ആയിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം………………