ലോകകപ്പ്: അര്‍ജന്റീനക്ക് രണ്ട് കോടി രൂപ പിഴ

Posted on: July 11, 2014 3:53 pm | Last updated: July 11, 2014 at 11:20 pm

agentina coach newബ്യൂണസ് ഐറസ്: അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ 3,00,000 സ്വിസ് ഫ്രാന്‍സ് (20215057.51 ഇന്ത്യന്‍ രൂപ) പിഴയിട്ടു. മത്സരത്തിന് മുമ്പ് താരങ്ങളെ പങ്കെടുപ്പിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനാണ് ഫിഫയുടെ അച്ചടക്ക സമിതിയുടെ നടപടി. കോച്ച് വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ ഒരു ടീം അംഗത്തെയെങ്കിലും കൂടെ പങ്കെടുപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ കഴിഞ്ഞ നാല് വാര്‍ത്താ സമ്മേളനങ്ങളിലും അര്‍ജന്റീനിയന്‍ കോച്ച് അലെജാന്‍ഡ്രോ സബെല്ല തനിച്ചാണ് പങ്കെടുത്തത്.