പ്ലസ്ടുവിന് അധിക ബാച്ച്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

Posted on: July 10, 2014 3:14 pm | Last updated: July 10, 2014 at 3:14 pm

high courtകൊച്ചി:പ്ലസ്ടു അധിക ബാച്ച് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. പഞ്ചായത്തുകളില്‍ പുതിയ പ്ലസ്ടു അനുവദിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സംസ്ഥാനത്തെ 148 പഞ്ചായത്തുകളില്‍ പ്ലസിടു സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതി സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി.ഇതിന് പകരം നിലവിലുള്ള ഹയര്‍ സെക്കന്ററികളില്‍ അധിക ബാച്ച് അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.പുതിയ പ്ലസ്ടു അനുവദിക്കാന്‍ ഹോക്കോടതി സര്‍ക്കാറിന് അനുമതി നല്‍കിയിരുന്നു. ഈ വിധി മുഖവിലയ്‌ക്കെടുക്കാതെയാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്.ഇത് ചോദ്യം ചെയ്ത് ഏതാനും ചില സകൂളുകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ വിവാദം.