ബജറ്റില്‍ പ്രതീക്ഷ: ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു

Posted on: July 8, 2014 10:50 am | Last updated: July 9, 2014 at 12:45 am

share marketമുംബൈ: വ്യാഴാഴ്ച്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കം 50 മുന്‍നിര ഓഹരികളുടെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7800 എന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. രണ്ടു ദിവസത്തിന്റെ ഇടവേളയില്‍ 72 പോയിന്റിന്റെ കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയത്.

സെന്‍സെക്‌സ് ഇന്ന് വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം 90.36 പോയിന്റ് ഉയര്‍ന്ന് 26,190.44 പുതിയ ഉയരത്തിലെത്തിയിരുന്നു. ഇന്നലെ സെന്‍സെക്‌സ് 26,000 സൂചിക പിന്നിട്ട് റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു.