ആറിഞ്ച് ഫാബ്‌ലറ്റുമായി ലാവ വിപണിയിലെത്തി

Posted on: July 7, 2014 10:05 pm | Last updated: July 7, 2014 at 10:15 pm

magnum x

ന്യൂഡല്‍ഹി: സ്മാര്‍ട്ടഫോണ്‍ നിര്‍മ്മാതക്കളായ ലാവ തങ്ങളുടെ കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആറ് ഇഞ്ച് ടാബ് ലൈറ്റ് ലാവ മാഗ്നം x604 വിപണിയിലെത്തിച്ചു.11,999 രൂപയാണ് വിപണിവില നിശ്ചയിച്ചിരിക്കുന്നത്. എട്ട് മെഗാ പിക്‌സല്‍ മെയിന്‍ ക്യാമറയോടൊപ്പം രണ്ട് മെഗാ പിക്‌സലുള്ള ഫ്രന്റ് ക്യാമറയും മാഗ്നത്തിന്റെ സവിശേഷതയാണ്. എട്ട് ജിബി ഇന്റേണല്‍ മെമ്മറി, എസ്.ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാനുമാവും.1 ജിബി റാമുളള മാഗ്‌നം എക്‌സ് 604 4.4.2 കിറ്റ്ക്കാറ്റ് ഒ എസിലാണ് പ്രവര്‍ത്തിക്കുന്നത്. 1.2 GHz ക്വാഡ് കോര്‍ പ്രൊസസറാണ് മാഗ്നം എക്‌സ് 604ന്റേത്. മാഗ്നം എക്‌സില്‍ ഉപയോഗിച്ചിരിക്കുന്ന 2800 Mah ബാറ്ററി എട്ടു മണിക്കൂര്‍ സംസാര സമയവും 200 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തനസമയവും തരുമെന്ന് കമ്പനി അവകാശപ്പെടുന്നു.