ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം

Posted on: July 7, 2014 4:36 pm | Last updated: July 7, 2014 at 4:47 pm

rupeeന്യൂഡല്‍ഹി:പ്രതിദിനം 32 രൂപ ചെലവിടുന്ന ഗ്രാമീണര്‍ ഇനി സര്‍ക്കാറിന്റെ കണക്കില്‍ ദരിദ്രരല്ല.നഗരങ്ങളില്‍ 47 രൂപ പ്രതിദിനം ചിലവിടുന്നവരും ദ്രാരിദ്ര്യരേഖയ്ക്ക് മുകളിലാണ്.രംഗരാജന്‍ കമ്മിറ്റിയാണ് ദാരിദ്ര്യ രേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്.ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഡിഎ സര്‍ക്കാറിന് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചു.റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറാണ് സി.രംഗരാജന്‍.
നേരത്തെ നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും ചിലവാക്കാന്‍ കഴിവുള്ളവരെ ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കി 2011-12 കാലത്ത് സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ദാരിദ്യരേഖ മാനദണ്ഡം പുതുക്കി നിശ്ചയിക്കാന്‍ രംഗരാജന്‍ സമിതിയെ നിയോഗിച്ചത്.എന്നാല്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് രംഗരാജന്‍ സമിതിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.