എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരം ഉപേക്ഷിക്കുന്നു

Posted on: July 7, 2014 3:38 pm | Last updated: July 7, 2014 at 4:18 pm

sfiകണ്ണൂര്‍:ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ പഠിപ്പുമുടക്ക് സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നു.സമരം പഠിപ്പ് മുടക്കാനുള്ളതല്ലെന്നും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയാകണമെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ പറഞ്ഞു.സമരത്തിന്റെ ഏറ്റവും അവസാന ഘട്ടമെന്ന നിലയിലായിരിക്കും ഇനി പഠിപ്പുമുടക്കുയെന്നും അദ്ദേഹം പറഞ്ഞു.കാലത്തിനനുസരിച്ച് സമരരീതികള്‍ മാറ്റും.എസ്എഫ്‌ഐ അനാവശ്യമായി സമരങ്ങള്‍ നടത്തുന്നവരാണെന്ന ധാരണ സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.ഇത് ഇല്ലാതാക്കി പുതിയ തലമുറയെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകകൂടിയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ശിവദാസന്‍ പറഞ്ഞു.

എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനവേദിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും പഠിപ്പുമുടക്ക് സമരത്തിനെതിരെ രംഗത്തെത്തിയിരുന്നു.