Connect with us

Kerala

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. വെള്ളിയാഴ്ച്ചയാണ് ഹരജി പരിഗണിക്കുക. ഗുരുതരമായി ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്നാണ് മഅദനിയുടെ ആവശ്യം.

എന്നാല്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലെന്നും പ്രായാധിക്യം കൊണ്ടുള്ള രോഗങ്ങള്‍ മാത്രമാണ് ഉള്ളതെന്നുമാണ് കര്‍ണാടകയുടെ വാദം. മഅദനിക്ക് ആവശ്യമായ എല്ലാ ചികില്‍സയും സര്‍ക്കാര്‍ ചിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ജാമ്യം ലഭിക്കാനായി മഅദനി കള്ളം പറയുകയാണെന്നും കര്‍ണാടക കോടതിയെ അറിയിച്ചിരുന്നു.