പ്രകടന മികവില്‍ ഡേവിഡ് ലൂയിസ് മുന്നില്‍

Posted on: July 7, 2014 12:28 pm | Last updated: July 7, 2014 at 12:30 pm

david luizബ്രസീലിയ:ആരാകും ലോകകപ്പിലെ താരം ? മെസ്സിയുടേയും നെയ്‌റിന്റേയും റോബന്റേയും മുള്ളറുടേയും പേര് പറയാന്‍ വരട്ടെ മറ്റൊരു താരമാണ് ഇതുവരെയുള്ള പ്രകടനത്തില്‍ മുന്നില്‍.ലോകകപ്പ് അന്ത്യഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആരാകും ലോകജേതാക്കള്‍ എന്ന ചോദ്യത്തിനൊപ്പം തന്നെ ഉയരുന്ന ചോദ്യമാണ് ആരാകും താരം ? എന്നതും.ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സെമി ഫൈനലിലേക്ക് കടക്കുമ്പോള്‍ മുന്നിട്ട് നില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെ എന്നതിന് ഫിഫ ഉത്തരം നല്‍കിക്കഴിഞ്ഞു.ബ്രസീലിയന്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസാണ് ഒന്നാമത്.9.79 പോയിന്റുമായി ഒന്നാമതുള്ള ലൂയിസിന് വെല്ലുവിളി ഉയര്‍ത്തുന്നത് 9.74 പോയിന്റുള്ള കൊളംബിയയുടെ റോഡ്രിഗസാണ്.കൊളംബിയ പുറത്തായത് റോഡ്രിഗസിന് തിരിച്ചടിയാണ്.മൂന്നാമതുള്ള ഫ്രാന്‍സിന്റെ കരീം ബെന്‍സേമയും ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.9.70 പോയിന്റാണ് ബെന്‍സേമക്കുള്ളത്.നാലാമതുള്ള ഹോളണ്ടിന്റെ ആര്യന്‍ റോബനാണ് ആദ്യ അഞ്ചിലുള്ളവരില്‍ സെമിയില്‍ കളിക്കുന്ന മറ്റൊരു താരം.9.66 പോയിന്റാണ് റോബനുള്ളത്.ബെല്‍ജിയത്തിന്റെ വെര്‍ട്ടോന്‍ഗനാണ് അഞ്ചാമത്.ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ആറാമതും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍മെസ്സി പതിനൊന്നാമതുമാണ് ലിസ്റ്റില്‍.ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വ ഏഴാമതും ജര്‍മനിയുടെ തോമസ് മുള്ളര്‍ പത്താമതുമാണ്.ക്രൊയേഷ്യയുടെ ഇവാന്‍ പെര്‍സിക് സ്വിറ്റ്‌സര്‍ലന്റിന്റെ യോഹാന്‍ ദ്യോറു എന്നിവരാണ് എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍.
നല്‍കിയ പാസുകളുടെ എണ്ണം, പിന്നിട്ട ദൂരം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.