കലാ സില്‍ക്ക് എക്‌സിബിഷന്‍ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ തുടക്കമായി

Posted on: July 7, 2014 10:31 am | Last updated: July 7, 2014 at 10:31 am

കോഴിക്കോട്: സാരികള്‍, ചുരിദാറുകള്‍, ഡ്രസ്സ് മെറ്റീരിയലുകള്‍, ബെഡ് കവറുകള്‍ മുതലായവയുടെ വിപുലമായ ശേഖരുവുമായി കലാ സില്‍ക്ക് എക്‌സിബിഷന്‍ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ തുടക്കമായി.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത ഹാന്‍ഡ്‌ലൂം തുണിത്തരങ്ങള്‍ 65 ശതമാനത്തോളം വിലക്കിഴിവില്‍ ലഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജയ്പൂര്‍ കോട്ടണ്‍ സാരികള്‍ക്ക് 250 രുപ മുതല്‍ 680 രൂപ വരെയാണ് വില. ഹൈദരാബാദ് കോട്ടണ്‍സാരിക്ക് 250 രൂപയാണ് വില. ബീഹാറില്‍ നിന്നുള്ള ബഗല്‍പുരി സില്‍ക്ക് സാരികളും ചുരിദാര്‍ മെറ്റീരിയലുകളും ജയ്പൂര്‍ റജായി കോട്ടണ്‍ സാരികളും മേളയെ വ്യത്യസ്ഥമാക്കുന്നു. കാഞ്ചീപുരം സാരീസ്, ബംഗളൂരു സില്‍ക്‌സ്, മംഗല്‍ഗിരി, ഒഡീസ കോട്ടണ്‍, പോച്ചംപള്ളി കോട്ടണ്‍, തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ 19 രൂപ മുതല്‍ 99 വരെ വിലക്ക് ഇവിടെ ലഭിക്കും.
ഭോപ്പാലിലെ പുരാതന കലയായ ഗോണ്ട് പെയിന്റിംഗും പ്രദര്‍ശനത്തിലുണ്ട്. അക്രിലിക് പെയിന്റ് ഉപയോഗിച്ച ഈ പെയിന്റിംഗിന് 500 രൂപ മുതല്‍ 35,000 രൂപ വരെയാണ് വില. വെജിറ്റബിള്‍, നാച്ച്യുറല്‍ ഹാന്റ് ബ്ലോക്ക് റെഡിമെയ്ഡ് ചുരിദാര്‍ ടോപ്പുകളും മേളയിലുണ്ട്. 550 രൂപ മുതലാണ് വില ആരംഭിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് എക്‌സ്‌പോ. വാര്‍ത്താസമ്മേളനത്തില്‍ വിജയ് ചൗക്ക്, പോള്‍ ജെയ്‌സണ്‍ പങ്കെടുത്തു.