Connect with us

Kerala

ഇറാഖിലെ പോരാളികളെ ഭീകരരെന്ന് വിളക്കരുതെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ഇറാഖിലെ ഇന്ത്യന്‍ നഴ്‌സുമാരെ ഒരു പോറലുമേല്‍ക്കാതെ രാജ്യത്തിന് കൈമാറിയ പോരാളികളെ ഭീകരരെന്ന് അധിക്ഷേപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. പോരാളികളായ പട്ടാളക്കാരാണ് അവരെന്നും വി എസ് പറഞ്ഞു.

ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ മലയാളി നഴ്‌സുമാരുടെ ജോലിക്കാര്യവും കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ച യോഗം ചേരും.

---- facebook comment plugin here -----

Latest