ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേന്ദ്രത്തിന് ഹരിത ട്രെബ്യൂണലിന്റെ വിമര്‍ശനം

Posted on: July 7, 2014 9:59 am | Last updated: July 8, 2014 at 7:29 am

western Ghats

ന്യൂഡല്‍ഹി: ഗാ്ഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാട് അറിയിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനു ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണെന്നും കോടതി കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയ പരിസ്ഥിതി സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കേണ്ടതാണ്. തെറ്റുകള്‍ തിരുത്തി വിശദമായ സത്യവാങ്മൂലം രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.