മംഗലാപുരത്തെ മലയാളി യുവാക്കളുടെ കൊല: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: July 7, 2014 9:15 am | Last updated: July 8, 2014 at 1:26 am

mangalapuram murderകാസര്‍ക്കോട്: മംഗലാപുരത്ത് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാസിര്‍ സനാഫ് അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവരാണ് മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പ്രതികളുമായി മംഗലാപുരം പൊലീസ് ഇന്ന് കാസര്‍കോട്ടെത്തും. മൃതദേഹങ്ങള്‍ കാസര്‍കോട് കുണ്ടംകുഴിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടതായാണ്. ഇതിനായി പ്രതികള്‍ 10 സെന്റ് വാങ്ങുകയായിരുന്നു എന്നാണ് സൂചന. തലശേരി സെയ്താര്‍ പള്ളിയിലെ നസീര്‍, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം എന്നിവരാണ് കൊല്ലപ്പെട്ടത്. കള്ളക്കടത്ത് സ്വര്‍ണ്ണം പറഞ്ഞ് സ്ഥലത്ത് എത്തിക്കാതെ മറിച്ച് വിറ്റതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന.